ഹരിശങ്കർ അശോകൻ
നഗരമെന്നെഴുതിയിട്ടതിനപ്പുറത്ത് കാടെന്ന് കൂടിയെഴുതിയിട്ടതിനിടയിലുള്ള വിടവിലൊരു പുര വെക്കണം
എന്നിട്ടവിടെങ്ങും താമസിക്കാതെ കറങ്ങി നടക്കണം
വല്ലപ്പോഴുമവിടെ പോയിട്ടന്തിയുറങ്ങണം
പുലർച്ചയ്ക്കിറങ്ങിപ്പോരുമ്പോഴാരും പിറകിൽ നിന്നും വിളിക്കരുത്
മുന്നിൽ വന്ന് നിൽക്കരുത്
കൂടെപ്പോരുക പോലും ചെയ്യരുത്
ഇടയ്ക്കിടെ
നഗരത്തിൽ ജനിച്ച് വളർന്ന പെമ്പിറന്നോത്തികളെ കാട്ട് തേനിറ്റിച്ച് പ്രലോഭിപ്പിച്ച്
കാടിനു നടുവിലെ വെള്ളച്ചാട്ടത്തിന്റെ തീരത്ത് കൊണ്ട് പോകണം
അവരുടെ അതിശയം കണ്ട് അതിശയിക്കാത്ത മട്ടിൽ അവിടെയെവിടെയെങ്കിലും മാറി നിൽക്കണ
മിടയ്ക്കിടയ്ക്കൊളികണ്ണിട്ട് നോക്കണം
തിരിച്ചു പോരും വഴി അസംഭവമെങ്ങനെയുണ്ടെന്ന് തിരക്കണം
ഉത്തരത്തിനായ് കാത്ത് നിൽക്കാതെ അവരുടെ കുട്ടികൾക്ക് മിഠായികളും കാട്ട്പൂക്കളും സമ്മാനിച്ച് നഗരാതിർത്തിയിലവരെ ഉപേക്ഷിച്ചോടി രക്ഷപെടണം
ഇടയ്ക്കിടെ
കാട്ടിൽ നിന്നുമൊരു പുലിയേയോ പൂമ്പാറ്റയേയോ വഴിതെറ്റിച്ച് നഗരത്തിലെത്തണം
പുലി വരുന്നെന്ന് ആദ്യമെ വിളമ്പരം ചെയ്യണം
പൂമ്പാറ്റയാണെങ്കിലും വിളമ്പരം ചെയ്യണം
കുറേപ്പേരെങ്കിലും നോക്കി നിൽക്കെ പെട്ടന്നോ പതുക്കയോ പുലിയോ പൂമ്പാറ്റയോ ഒക്കെ പ്രത്യക്ഷപ്പെടണം
എന്നാൽ അധികനേരം നോക്കി നിൽക്കാൻ കഴിയാതെ അവരവരുടെ ജോലികളിലേക്ക് തിരിച്ച് പോകുന്ന നാഗരികരെ (സാഗരിരിഗ) ക്ഷമയോടെ കാത്തിരിക്കണം
അവർ തിരിച്ചു വരും വരെ കാത്തിരിക്കാൻ മടിച്ച് കാട്ടിലേക്ക് തിരിച്ചു പോകുന്ന പുലിയോ പൂമ്പാറ്റയോ അവിടെ എത്തും വരെ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തണം
ആത്മസുരക്ഷയെ പറ്റിയും ആശങ്കകളുണ്ടെങ്കിൽ സ്വന്തമായിട്ടുമല്പമാകുലപ്പെടലായിടാം
തുടർച്ചയായ് കാടിനും നഗരത്തിനുമിടയിൽ യാത്ര ചെയ്യണം
കാട്ടിലെങ്ങാനുമൊരു മനുഷ്യനെ കണ്ടാൽ മിണ്ടാതെ കടന്ന് പോകണം
നഗരത്തിലെ മനുഷ്യരോട് അവരെ പറ്റി തെറ്റായ വിവരങ്ങൾ നൽകണം
കാട് മുഴുവൻ പ്രശ്നമാണെന്ന് അവരെ തോന്നിപ്പിക്കണം
വനദേവതമാരുണ്ടെന്നോ ഇല്ലെന്നോ പറയരുത്
ഉണ്ടില്ലെന്ന് മാത്രം പറയരുത്
കണ്ടാമൃഗങ്ങളെ ഇഷ്ടമാണെന്നും അല്ലെന്നും മാറ്റിമാറ്റി പറയണം
കാണ്ടാമൃഗങ്ങൾ ശാപഗ്രസ്തരായ യൂണിക്കോണുകളാണെന്നൊക്കെ പറയുന്നതൊഴിവാക്കണം, സത്യമതല്ലെങ്കിലും
കാട്ടിലെ മനുഷ്യരോട് നഗരത്തിലെ മനുഷ്യരെ പറ്റി പറഞ്ഞാലും അവർക്കത് മനസിലാകാത്ത മട്ടിലായിരിക്കണം
എല്ലാം തന്ത്രപരമായിരിക്കണം, കാരണമിതു രണ്ട് വാക്കുകൾക്കിടയിലുള്ള കളി ആയതിനാൽ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാതെ സൂക്ഷിച്ച് വയ്ക്കണം
വെച്ചതെവിടായാണെന്ന് മറന്ന് പോകാനിടയ്ക്കിടെ ഓർമ്മിക്കണം
നഗരത്തിലെ കൂട്ടുകാരന്റെ വീട്ടിലിരിക്കുമ്പോൾ പെട്ടന്ന് കാട്ടിൽ നിന്നും കൊണ്ട് വന്ന ഇല പുറത്തെടുക്കണം
എടുക്കണോ എടുക്കണോ എന്ന് സന്ദേഹപ്പെടുന്നതായ് ഭാവിച്ചവനെ പ്രലോഭിപ്പിച്ച് വശക്കേടാക്കുകയുമാവാം
എന്തായാലും നിയമപാലകർ വരും മുന്നെ അത് വലിച്ചൊഴിവാക്കണം
എന്നിട്ട് കാടിനെ പറ്റിയൊക്കെ ഒരുപാട് നേരം മിണ്ടാതിരിക്കണം
കൂട്ടുകാരൻ ഉറങ്ങിക്കഴിയുമ്പോൾ അവനെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോകാതിരിക്കണം
ഒറ്റയ്ക്കിറങ്ങിക്കിറുങ്ങിനടക്കണം
കഴിയുമെങ്കിൽ അന്ന് നിലാവുണ്ടായിരിക്കണം
കാട്ടിൽ പോകും വഴി വീട്ടിലുറങ്ങണം
കൊന്നാലും ശരി നഗരത്തിൽ നിന്നും പഠിച്ച പാട്ട് കാട്ടിൽ പാടരുത്
കാട്ടിൽ നിന്നും പഠിച്ച പാട്ട് മറന്ന് പോയാലും കുഴപ്പമില്ല പിന്നീടത് ഓർക്കാതിരിക്കണമെന്ന് ശഠിക്കാതിരിക്കാൻ ശീലിക്കണം
മംഗലം കഴിച്ചാൽ കാടിനും വീടിനും നഗരത്തിനും മംഗളം ഭവിക്കുമെന്ന് പലരും പറയും
പക്ഷേ പ്രണയിക്കുക കൂടി ചെയ്യരുത്
പ്രണയിക്കണമെന്ന് ഏതെങ്കിലുമൊരുവളൊരിക്കൽക്കൂടിയിനി പറഞ്ഞാൽ അവളെയും കൊണ്ട് നഗരത്തിലെ തീവണ്ടികളിലേക്കല്ല പക്ഷേ കാട്ടിലെ നീർക്കെട്ടുകളിലേക്ക് പോവുക
എന്നിട്ടൊരു കടുവയെ കാണിച്ച് കൊടുക്കുക, കടുവയെ കാണും വരെ കാത്തിരിക്കുക
കാത്തിരുപ്പുകൾ നിശബ്ദത കൊണ്ട് ബന്ധവസാക്കുക
കാടുവയെത്തുന്ന നേരത്തവൾ പേടിച്ചില്ലെങ്കിൽ അവളെ പിടിച്ച് കടുവയ്ക്ക് തിന്നാനിട്ട് കൊടുക്കരുത്
പറ്റുമെങ്കിൽ കടുവയ്ക്ക് കല്യാണം കഴിച്ച് കൊടുക്കുക
അവൾ കടുവയെ പിടിച്ച് തിന്നാനൊരുങ്ങുകയാണെങ്കിൽ വേണമെങ്കിലവളെ കല്യാണം കഴിക്കുന്നതായ് ഭാവിക്കാം
അങ്ങനെയൊന്നുമൊരിക്കലും സംഭവിക്കരുതേ എന്ന് പ്രാർത്ഥിക്കുകയല്ലാതെ മറ്റ് പല വഴികളുമുണ്ടെ...
ഇപ്പോഴിതു മടുത്ത് തുടങ്ങിയത് പോലെ കുറച്ച് കഴിയുമ്പോഴതും മടുത്ത് തുടങ്ങണം
അപ്പോൾ നഗരമെന്നെഴുതിയത് തുടച്ച് കളയാതെ കാടെന്നെഴുതിയത് തുടച്ച് കളയാതെ
ഗ്രാമമെന്നെഴുതാതെ മറ്റെന്തെങ്കിലുമെഴുതാനുറച്ചറച്ച് നിൽക്കാതെ ഇരിക്കണം നിൽക്കണം കിടക്കണം വെള്ളമുണ്ടെങ്കിൽ കുളിക്കണം പല്ല് തേച്ച് വെടിപ്പ് വരുത്തിയിട്ട് ഈർക്കിലി കൊണ്ട് നാക്ക് വടിക്കണം
സ്ഥലകാലബോധം വരുമ്പോൾ എഴുന്നേറ്റ് പോയി കഞ്ഞിക്കലത്തിൽ ബാക്കി വല്ലതുമുണ്ടോ എന്ന് നോക്കണം
ഇല്ലെങ്കിൽ കിടന്നുറങ്ങണം
അല്ലെങ്കിലത് കോരിക്കുടിച്ചിട്ട് കിടന്നുറങ്ങണം